top of page
news release.jpg

NEWS RELEASES

ഔഷധവ്യാപാര സംഘടന മരുന്ന് നിർമാണത്തിലേക്ക്

  • Writer: Kainopharm Ltd.
    Kainopharm Ltd.
  • Oct 13, 2020
  • 1 min read

സംസ്ഥാനത്തെ ഔഷധവ്യാപാര വിതരണ സംഘടനയായ ഓൾ കേരളാ കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ.) മരുന്ന് നിർമാണത്തിലേക്ക്.


അലോപ്പതി മരുന്നുകൾ നിർമിക്കുകയും തങ്ങളുടെ ഔട്ട്‌ലെറ്റുകൾ വഴി വിതരണം നടത്തുകയാണ് ലക്ഷ്യം. അടുത്തമാസം ഒന്നാംതീയതി മുതൽ പത്ത് മരുന്നുകൾ നിർമിച്ച് വിതരണംചെയ്യും. കൈയ്‌നോഫാം ലിമിറ്റഡ് എന്നപേരിലായിരിക്കും കമ്പനി.


പേരിനു മാത്രം മരുന്ന് നിർമാണ യൂണിറ്റുകളേ കേരളത്തിലുള്ളൂ. അതിൽ ഭൂരിപക്ഷവും തകർച്ചയിലാണ്. കേരളത്തിൽ വർഷം ശരാശരി 12,000 കോടി രൂപയുടെ മരുന്നുകളാണ്വിൽക്കുന്നത്. ഇതിൽ 90 ശതമാനവും പുറത്തുനിന്നു വരുന്നതാണ്.


പത്ത്‌ ഉത്‌പന്നങ്ങളാണ് തുടക്കത്തിൽ നിർമിക്കുക. രണ്ടാം ഘട്ടത്തിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമിക്കും. എ.കെ.സി.ഡി.എ.യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും ഫാർമസി കോളേജുകളുണ്ട്. എറണാകുളത്തെ കെമിസ്റ്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെ അഞ്ചേക്കറിലാണ് ഫാക്ടറി. കോർപ്പറേറ്റ് ഓഫീസ് ചാലക്കുടിയിലാണ്.


സംസ്ഥാനത്തെ താത്പര്യമുള്ള സ്വകാര്യ ഫാർമിസികളെ ഓഹരിയുടമകളാക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഒരു ഔഷധവ്യാപാര വിതരണ സംഘടന മരുന്ന് നിർമാണത്തിലേക്കു നീങ്ങുന്നത്. എ.കെ.സി.ഡി.എ. പ്രസിഡന്റ് എ.എൻ. മോഹനാണ് കമ്പനി ചെയർമാനും എം.ഡി.യും. മുൻ സംസ്ഥാന ഡ്രഗ്‌സ്‌ കൺട്രോളർ രവി എസ്. മേനോനാണ് ഡയറക്ടർ.

 
 
 

Recent Posts

See All
INAUGURATION OF KAINOPHARM LIMITED

Kainopharm Limited, a public limited company mooted with the support of chemists, experienced professionals and experts who have worked...

 
 
 

Comments


Commenting on this post isn't available anymore. Contact the site owner for more info.

KAINOPHARM LIMITED

Regd. Office : CCPSR Campus, Cochin, Kerala 682308

Corp. Office  : Pallilamkara, HMT P.O. Kalamassery, Kerala 683503

Write to us your suggestions or queries

info@kainopharm.com

Corporate Identification Number:

U33100KL2020PLC063719

GST Identification Number:

32AAICK2445A1Z4

Contact us

96450 51459

Copyright © 2025 @ Kainopharm Ltd. - All rights reserved

Powered by: 5G Graphics | +91 73568 96792

bottom of page